Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commercial LPG

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​ക്ക് അ​യ​വ്; വാ​ണി​ജ്യ എ​ൽ​പി​ജി നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വാ​ണി​ജ്യ എ​ൽ​പി​ജി വി​ത​ര​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​തോ​ടെ വാ​ണി​ജ്യ എ​ൽ​പി​ജി വി​ത​ര​ണം പ്ര​തി​സ​ന്ധി​ക്ക് മു​മ്പു​ണ്ടാ​യി​രു​ന്ന സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ന്നി​രു​ന്ന സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം ആ​ഗോ​ള ഇ​ന്ധ​ന വി​ത​ര​ണ ശൃം​ഖ​ല​യെ​യും ഇ​ന്ധ​ന വി​ല​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ൽ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​തോ​ടെ​യാ​ണ് ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എ​ൽപി​ജി സി​ലി​ണ്ട​റു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക്വാ​ട്ട സ​മ്പ്ര​ദാ​യ​വും നി​യ​ന്ത്ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കി. പ​ഴ​യ​പ​ടി പൂ​ർ​ണ​മാ​യ അ​ള​വി​ൽ വ്യാ​പാ​രി​ക​ൾ​ക്കും വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും ഇ​നി സി​ലി​ണ്ട​റു​ക​ൾ ല​ഭി​ക്കും.‌ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​ത് ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റോ​റ​ന്‍റു​ക​ൾ, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ന്ധ​ന​ക്ഷാ​മം കാ​ര​ണം നേ​രി​ട്ട ഉ​ത്പാ​ദ​ന പ്ര​തി​സ​ന്ധി ഇ​നി ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ ഇ​ന്ധ​ന വി​ല​യും വി​ത​ര​ണ സാ​ഹ​ച​ര്യ​വും സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. സു​ഗ​മ​മാ​യ വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഓ​യി​ൽ ക​മ്പ​നി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​തീ​രു​മാ​നം വ​രും മാ​സ​ങ്ങ​ളി​ൽ വാ​ണി​ജ്യ മേ​ഖ​ല​യി​ൽ ഇ​ന്ധ​ന വി​ല​യി​ലു​ണ്ടാ​കു​ന്ന അ​നാ​വ​ശ്യ ചാ​ഞ്ചാ​ട്ടം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

 

Latest News

Corehub Up